Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Students

Pathanamthitta

പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധം: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​സം​ഗ മ​ത്സ​രം

പ​ത്ത​നം​തി​ട്ട: ലോ​ക പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ആ​രോ​ഗ്യ കേ​ര​ളം പ​ത്ത​നം​തി​ട്ട എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് രാ​വി​ലെ 10.30 ന് ​ക​ല​ക്ടേ​റ്റ് പ​മ്പ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ല​യാ​ള​ത്തി​ലാ​ണ് മ​ത്സ​രം. വി​ഷ​യം: ''പേ​വി​ഷ​ബാ​ധ​യി​ല്ലാ​ത്ത സ​മൂ​ഹം ന​മ്മു​ടെ സ്വ​പ്നം, ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം''. വി​ജ​യി​ക​ള്‍​ക്ക് ക്യാ​ഷ്‌​പ്രൈ​സും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സെ​പ്റ്റം​ബ​ര്‍ 30 ന് ​മു​മ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 9496109189, 9633975603.

Kerala

പങ്കജാക്ഷന്‍റെ തങ്കമനസ്! സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു സൗ​​​ജ​​​ന്യ യാ​​​ത്ര​​​യു​​​മാ​​​യി സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ

കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സു​​​ക​​​ളി​​​ല്‍ സ​​​ർ​​​ക്കാ​​​ർ വ​​​നി​​​ത​​​ക​​​ള്‍ക്കു സൗ​​​ജ​​​ന്യ​​​യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സ്വ​​​കാ​​​ര്യ ബ​​​സി​​​ല്‍ സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു സൗ​​​ജ​​​ന്യ യാ​​​ത്ര​​​യൊ​​​രു​​​ക്കി ബ​​​സു​​​ട​​​മ.

പൂ​​​ത്തോ​​​ട്ട - ക​​​ലൂ​​​ര്‍ റൂ​​​ട്ടി​​​ല്‍ സ​​​ര്‍വീ​​​സ് ന​​​ട​​​ത്തു​​​ന്ന കെ. ​​​പി ട്രാ​​​വ​​​ല്‍സ് ബ​​​സി​​​ന്‍റെ ഉ​​​ട​​​മ​​​യും മ​​​ര്‍ച്ച​​​ന്‍റ് നേ​​​വി ക്യാ​​​പ്റ്റ​​​നു​​​മാ​​​യ കെ.​​​പി. പ​​​ങ്ക​​​ജാ​​​ക്ഷ​​​നാ​​​ണ് ഈ ​​​സൗ​​​ക​​​ര്യം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ത​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഏ​​​ഴു ബ​​​സു​​​ക​​​ളി​​​ല്‍ ഒ​​​ന്നി​​​ലാ​​​ണ് പ്ര​​​ത്യേ​​​കം സ്റ്റി​​​ക്ക​​​ര്‍ പ​​​തി​​​പ്പി​​​ച്ച് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു സൗ​​​ജ​​​ന്യ​​​യാ​​​ത്ര ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പൂ​​​ത്തോ​​​ട്ട​​​യി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച ട്രി​​​പ്പ് മു​​​ത​​​ല്‍ സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് ഈ ​​​ബ​​​സി​​​ല്‍ സൗ​​​ജ​​​ന്യ​​​യാ​​​ത്ര തു​​​ട​​​ങ്ങി.

കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സു​​​ക​​​ളി​​​ലെ സൗ​​​ജ​​​ന്യ​​​യാ​​​ത്രാ പ​​​ദ്ധ​​​തി​​​യി​​​ല്‍നി​​​ന്നു വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നാ​​​ലാ​​​ണു പ​​​ങ്ക​​​ജാ​​​ക്ഷ​​​ന്‍റെ ഈ ​​​തീ​​​രു​​​മാ​​​നം. പ്ല​​​സ് ടു ​​​വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കാ​​​ണു സൗ​​​ജ​​​ന്യ യാ​​​ത്ര. പ്ര​​​തി​​​ദി​​​നം 250ല​​​ധി​​​കം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണ് ഈ ​​​ബ​​​സി​​​ല്‍ യാ​​​ത്ര ചെ​​​യ്യാ​​​റു​​​ള്ള​​​തെ​​​ന്ന് പ​​​ങ്ക​​​ജാ​​​ക്ഷ​​​ന്‍ പ​​​റ​​​ഞ്ഞു.

വ​​​രും​​​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ സൗ​​​ത്ത് പ​​​റ​​​വൂ​​​രി​​​ല്‍നി​​​ന്ന് ഇ​​​ട​​​പ്പ​​​ള്ളി അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു സ​​​ര്‍വീ​​​സ് ന​​​ട​​​ത്തു​​​ന്ന കെ.​​​പി ട്രാ​​​വ​​​ല്‍സി​​​ന്‍റെ മ​​​റ്റൊ​​​രു ബ​​​സി​​​ലും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു സൗ​​​ജ​​​ന്യ യാ​​​ത്ര​​​യൊ​​​രു​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ എ​​​തി​​​ര്‍പ്പു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ങ്കി​​​ലും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു​​​ള്ള സൗ​​​ജ​​​ന്യ​​​യാ​​​ത്ര തു​​​ട​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ 30 വ​​​ര്‍ഷ​​​മാ​​​യി മ​​​ര്‍ച്ച​​​ന്‍റ് നേ​​​വി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ പ​​​ങ്ക​​​ജാ​​​ക്ഷ​​​ന്‍ 2015 ലാ​​​ണ് ബ​​​സ് സ​​​ര്‍വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്.

District News

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ ഭീ​തി​യി​ൽ കൊ​മ്പു​കു​ത്തി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

മു​ണ്ട​ക്ക​യം: വീ​ണ്ടു​മൊ​രു അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​മ്പോ​ൾ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ ഭീ​തി​യി​ൽ സ്കൂ​ളി​ലേ​ക്ക് എ​ത്തേ​ണ്ട ഗ​തി​കേ​ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ. കോ​ട്ട​യം - ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്താ​യ കോ​രു​ത്തോ​ട്ടി​ലെ കൊ​മ്പു​കു​ത്തി ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ലേ​ക്ക് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വ​ന്യ​മൃ​ഗ ശ​ല്യം വ​ലി​യ സു​ര​ക്ഷാ​ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​ത്.

കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ടു​ക്ക, കൊ​മ്പു​കു​ത്തി മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മേ ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്നാ​പ്പാ​റ, മ​ത​ന്പ അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​സ്കൂ​ളി​നെ​യാ​ണ്.

ആ​ന, പു​ലി, കാ​ട്ടു​പോ​ത്ത്, ക​ടു​വ, കാ​ട്ടു​പ​ന്നി അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ മേ​ഖ​ല​യാ​ണ് ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യ ചെ​ന്നാ​പ്പാ​റ, മ​ത​ന്പ പ്ര​ദേ​ശം. എ​സ്റ്റേ​റ്റി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ലം കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​തോ​ടെ ശ​ബ​രി​മ​ല വ​ന​ത്തി​ൽ നി​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​വി​ടെ വ​ന്ന് ത​മ്പ​ടി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജീ​വ​നു​ക​ളാ​ണ് ഇ​വി​ടെ പൊ​ലി​ഞ്ഞ​ത്.

പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്. പൊ​തു​ഗ​താ​ഗ​തം ഇ​ല്ലാ​ത്ത റോ​ഡി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ടാ​ക്സി ജീ​പ്പി​ലോ ഓ​ട്ടോ​റി​ക്ഷ​യി​ലോ ആ​ണ് സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പി​നു നേ​രെ കാ​ട്ടാ​ന പാ​ഞ്ഞെ​ടു​ത്ത സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ന്ന് കു​ട്ടി​ക​ൾ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ​ല മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളെ ത​നി​ച്ച് സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്കാ​ൻ മ​ടി​ക്കു​ക​യാ​ണ്.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ നി​ന്നു വീ​ടും പു​ര​യി​ട​വും ഉ​പേ​ക്ഷി​ച്ച് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റ്റി. മ​നോ​ഹ​ര​മാ​യ കെ​ട്ടി​ട​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മെ​ല്ലാ​മു​ള്ള കൊ​മ്പു​കു​ത്തി ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ൽ മു​മ്പ് ഇ​രു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചി​രു​ന്നു. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​പ്പോ​ൾ 93 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠ​നം ന​ട​ത്തു​ന്ന​ത്.

ഒ​രു അ​ധ്യ​യ​ന വ​ർ​ഷം കൂ​ടി ആ​രം​ഭി​ക്കു​മ്പോ​ൾ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നി​ന്നു മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​വാ​ൻ വ​നം വ​കു​പ്പും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്. ഇ​തി​നാ​യി സ​കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ മേ​ഖ​ല​യി​ൽ നി​യോ​ഗി​ക്ക​ണ​മെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു. കൂ​ടാ​തെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നും വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Kerala

അ​ഞ്ച് ല​ക്ഷം സ​മ്മാ​ന​വു​മാ​യി ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് മെ​ഗാ​ക്വി​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ അ​​​റി​​​വി​​​ന്‍റെ​​​യും ബോ​​​ധ​​​ത്തി​​​ന്‍റെ​​​യും പു​​​തി​​​യ ഉ​​​ണ​​​ർ​​​വ് സൃ​​​ഷ്ടി​​​ക്കു​​​ന്ന ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്‌​​​സ് മെ​​​ഗാ​​​ക്വി​​​സ് മ​​​ത്സ​​​രം സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ 8 മു​​​ത​​​ൽ 12 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലു​​​ള്ള സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​കം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക.

സ്‌​​​കൂ​​​ൾ ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യും ന​​​ൽ​​​കും. കോ​​​ള​​​ജ് ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ല​​​ഭി​​​ക്കും. ഇ​​​തി​​​നു പു​​​റ​​​മേ മെ​​​മ​​​ന്‍റോ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും.

സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്‌​​​കൂ​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല, ജി​​​ല്ല, സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. സ്‌​​​കൂ​​​ൾ ത​​​ല​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​നു ശേ​​​ഷം വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല മു​​​ത​​​ൽ ടീം ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും മ​​​ത്സ​​​രം.

സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യി​​​ലൂ​​​ടെ അ​​​ന്തി​​​മ വി​​​ജ​​​യി​​​യെ ക​​​ണ്ടെ​​​ത്തും. കോ​​​ള​​​ജ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ള​​​ജ്, ജി​​​ല്ല, സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും മ​​​ത്സ​​​ര​​​ങ്ങ​​​ൾ. കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത​​​മാ​​​യും തു​​​ട​​​ർ​​​ന്ന് ടീ​​​മാ​​​യും മ​​​ത്സ​​​രി​​​ക്കാ​​​വു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു ക്ര​​​മീ​​​ക​​​ര​​​ണം.

ജ​​​നു​​​വ​​​രി 12 മു​​​ത​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും ഓ​​​ൺ​​​ലൈ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കും. ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് മെ​​​മ​​​ന്‍റോ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും. ശ​​​രി ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന കാ​​​ണി​​​ക​​​ൾ​​​ക്കും സ​​​മ്മാ​​​നം ല​​​ഭി​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ മ​​​ത്സ​​​ര​​​മാ​​​യാ​​​ണ് ജി​​​ല്ലാ​​​ത​​​ലം മു​​​ത​​​ൽ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Kerala

അ​മി​ത​മാ​യി അ​യ​ൺ ഗു​ളി​ക​ക​ൾ ക​ഴി​ച്ചു; ആ​റ് കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

കൊ​ല്ലം: അ​മി​ത​മാ​യി അ​യ​ൺ ഗു​ളി​ക​ക​ൾ ക​ഴി​ച്ച ആ​റ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി മി​ലാ​ദേ ഷെ​രീ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ആ​രോ​ഗ്യ​വ​കു​പ്പ് സ്കൂ​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത ഗു​ളി​ക​ക​ളാ​ണ് കു​ട്ടി​ക​ൾ അ​മി​ത​മാ​യി ക​ഴി​ച്ച​ത്. വീ​ട്ടി​ൽ​കൊ​ണ്ടു​പോ​കാ​ൻ കു​ട്ടി​ക​ളു​ടെ കൈ​വ​ശം സ്കൂ​ൾ അ​ധി​കൃ​ത​ർ ഗു​ളി​ക​ക​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്കൂ​ളി​ൽ വ​ച്ച് ത​ന്നെ ആ​റ് കു​ട്ടി​ക​ൾ ഗു​ളി​ക​ക​ൾ ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

ഗു​ളി​ക ആ​ദ്യം ക​ഴി​ച്ച​പ്പോ​ൾ മ​ധു​രം തോ​ന്നി​യ​തി​നാ​ൽ വീ​ണ്ടും ക​ഴി​ച്ചു​വെ​ന്നും സ​ഹ​പാ​ഠി​ക​ളു​ടെ ഗു​ളി​ക കൂ​ടി ചി​ല​ർ വാ​ങ്ങി ക​ഴി​ച്ചു​വെ​ന്നു​മാ​ണ് വി​വ​രം. 20 ഗു​ളി​ക വ​രെ ചി​കി​ത്സ​യി​ലു​ള്ള ചി​ല കു​ട്ടി​ക​ൾ ക​ഴി​ച്ചു​വെ​ന്നും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​ല് കു​ട്ടി​ക​ൾ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ര​ണ്ട് പേ​ർ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ട് കു​ട്ടി​ക​ളു​ടെ വ​യ​ർ ക​ഴു​കി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up